വീരപ്പനെ പിടിക്കാന്‍ നീക്കം
ചെന്നൈ: വീരപ്പനെ പിടികൂടാന്‍ പ്രത്യേകദൗത്യസംഘം ഉടന്‍ നീക്കങ്ങള്‍ നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധി പറഞ്ഞു.
ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല ചര്‍ച്ചക്കുശേഷം നവംബര്‍ 20 തിങ്കളാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പത്തേതു പോലെ കര്‍ണാടകയുടെ പ്രത്യേകദൗത്യസംഘവുമായി സഹകരിച്ചാവും തമിഴ്നാട് പൊലീസിന്റെ നീക്കങ്ങളെന്ന് കരുണാനിധി വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇരുസംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടും. ചില പൊലീസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേകദൗത്യസംഘത്തെ ശക്തിപ്പെടുത്തും.
നേരത്തെ തമിഴ്നാട് ചീഫ് സെക്രട്ടറി, എ.പി.മുത്തുസ്വാമി, ആഭ്യന്തരസെക്രട്ടറി ശാന്ത ഷീല നായര്‍, ഡിജിപി ആര്‍.രാജഗോപാലന്‍, ഐജി രാമാനുജം എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications