വീരപ്പനെതിരെ നീക്കം തുടങ്ങി
സേലം: കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാനുള്ള പ്രത്യേക ദൗത്യസേനയുടെ പ്രവര്‍ത്തനം നവംബര്‍ 20 തിങ്കളാഴ്ച വൈകുന്നേരം പുനരാരംഭിച്ചു.
കര്‍ണാടകത്തിന്റെയും തമിഴ്നാട്ടിന്റെയും മുഖ്യമന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരമാണ് ദൗത്യസേനയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത സേന ബന്നാരി, ഡിംബം എന്നീ മേഖലകളിലൂടെ ചെറുസംഘങ്ങളായി വനത്തില്‍ കടന്ന് വീരപ്പനു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതായി തമിഴ്നാട് ദൗത്യസേനയുടെ തലവനും ഐജിയുമായ വി.ബാലചന്ദ്രന്‍ അറിയിച്ചു.
ബാലചന്ദ്രനും കര്‍ണാടക ദൗത്യസേനയുടെ തലവന്‍ ഹര്‍ഷവര്‍ധന രാജുവും തിങ്കളാഴ്ച രണ്ടു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ തയ്യാറാക്കിയ കര്‍മ്മപരിപാടി അടിസ്ഥാനമാക്കിയാണ് ദൗത്യസേനാ പ്രവര്‍ത്തനം.
അതേസമയം വീരപ്പന്‍ വേട്ടയ്ക്ക് കര്‍ണാടകം കേന്ദ്രത്തിന്റെ സഹായം തേടിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ബാംഗ്ലൂരില്‍ പ്രതിപക്ഷനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ ഇക്കാര്യം വെളിപ്പെടുത്തിയതായി ജനതാദള്‍(യുണൈറ്റഡ്) കര്‍ണാടക യൂണിറ്റ് പ്രസിഡന്റ് സി.ബൈറെഗൗഡ വാര്‍ത്താലേഖകരോടു പറഞ്ഞു.












Click it and Unblock the Notifications