രാജ്കുമാറിനെ മോചിപ്പിച്ചത് പ്രഭാകരന്റെ നിര്‍ദേശപ്രകാരം
ചെന്നൈ: എല്‍ടിടിഇ നേതാവ് പ്രഭാകരന്റെ ആവശ്യപ്രകാരമാണ് രാജ്കുമാറിനെ വീരപ്പന്‍ മോചിപ്പിച്ചെതെന്ന് ജനത പാര്‍ട്ടി പ്രസിഡന്റ് ഡോ.സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. രാജ്കുമാറിനെ മോചിപ്പിക്കാനായി 30 കോടി രൂപ വീരപ്പന്‍ വാങ്ങിയിരുന്നുവെന്നും നവംബര്‍ 20 തിങ്കളാഴ്ച സ്വാമി പറഞ്ഞു.
ഇന്ദിരാഗാന്ധി വിമാനത്താവളത്തിനടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ വെച്ചാണ് പണം കൈമാറ്റം നടത്തിയത്. എല്‍ടിടിക്ക് പിന്നീട് കൈമാറാനുള്ളതാണ് ഈ പണം-സ്വാമി പറഞ്ഞു.
പ്രഭാകരന്‍ മറ്റൊരാളുടെ നിര്‍ദേശപ്രകാരം വീരപ്പന് കത്തെഴുതുകയായിരുന്നു. ആരാണ് ഇങ്ങനെ നിര്‍ദേശിച്ചതെന്ന് അറിവായിട്ടില്ല. ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകന്‍ കൊളത്തൂര്‍ മണിയും മലേഷ്യയില്‍ നിന്ന് വന്ന ബാംഗ്ലൂരില്‍ ഡോക്ടറെന്ന് അവകാശപ്പെടുന്ന തമിഴ് സ്ത്രീയുമാണ് പ്രഭാകരന്റെ കത്തുമായെത്തിയ ദൂതന്മാര്‍. ഭീകരവാദികളുടെ ഈ നീക്കങ്ങളെ പറ്റി കേന്ദ്രത്തിന് അറിയാമായിരുന്നുവെന്നും സ്വാമി പറഞ്ഞു.












Click it and Unblock the Notifications