മസ്കറ്റില്‍ കാറപകടത്തില്‍ 3 മലയാളികള്‍ മരിച്ചു
ചെങ്ങന്നൂര്‍: മസ്കറ്റില്‍ ഉണ്ടായ കാറപകടത്തില്‍ മൂന്നു മലയാളി യുവാക്കള്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ കല്ലിശ്ശേരി ഉമയാറ്റുകര വല്യത്ത് ശിവരാമനാചാരിയുടെ മകന്‍ വി.എസ്. രാജന്‍ ആണ്. 38 വയസ്സായിരുന്നു. മറ്റു രണ്ടു പേര്‍ ആരെന്ന് വ്യക്തമായിട്ടില്ല.
നവംബര്‍ 17 വെള്ളിയാഴ്ച രാവിലെ കൂട്ടുകാരോടൊത്ത് കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. മൂന്നു വര്‍ഷമായി മസ്കറ്റില്‍ കെട്ടിട കോണ്‍ട്രാക്ടറായി പ്രവര്‍ത്തിച്ചു വരികായിരുന്നു രാജന്‍.
കല്ലിശ്ശേരി വരിക്കോലില്‍ കുടുംബാംഗം പത്മിനിയാണ് രാജന്റെ ഭാര്യ. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥകളായ രാജി, രാജേഷ്, രാജീവ് എന്നിവരാണ് മക്കള്‍.












Click it and Unblock the Notifications