കൊച്ചി കോര്പ്പറേഷന് യോഗത്തില്‍ ബഹളം
കൊച്ചി: വിവാദമായ ഭൂമി ഇടപാടിനെ ചൊല്ലി കൊച്ചി കോര്പ്പറേഷന് കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമായി. ഭൂമി ഇടപാടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് എന്‍.വേണുഗോപാല്‍ കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളമായത്.
പതിവുപോലെ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകാന്‍ പ്രതിപക്ഷം തയാറാകാതിരുന്നതോടെ കൗണ്‍സില്‍ യോഗം അന്തമില്ലാതെ നീണ്ടു. നവംബര്‍ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ച യോഗം വൈകുന്നേരം ഏഴുമണിയോടെയാണ് അവസാനിച്ചത്.
അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ വിവാദ ഇടപാട് സംബന്ധിച്ച ഫയലുകള്‍ മേശപ്പുറത്ത് വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മേയര്‍ ദിനേശ്മണിയുടെ നിലപാട്. എന്നാല്‍ സെക്രട്ടറിയെ കൊണ്ട് കാര്യങ്ങള്‍ വിശദീകരിപ്പിക്കാന് മേയര്‍ ശ്രമിക്കുകയും ചെയ്തു. പ്രതിപക്ഷം ഈ ശ്രമം തടസപ്പെടുത്തി.
പ്രശ്നത്തെ കുറിച്ച് അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ച് മേയര്‍ യോഗം നിര്‍ത്തിവെച്ചപ്പോള്‍ പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കൗണ്‍സില്‍ നിര്‍ത്തിവെച്ച് ചേംബറിലെത്തിയ മേയര്‍ ദിനേശ്മണി ഏതന്വേഷണത്തെയും നേരിടാന്‍ കോര്പ്പറേഷന് തയാറാണെന്ന് വാര്‍ത്താലേഖകരോട് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications