ആറ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന്റെ വീട്ടിനടുത്തുള്ള ഭൂഗര്‍ഭഅറകളില്‍ നിന്ന് സ്പിരിറ്റ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ആറ് എക്സൈസ് ഉദ്യോഗസ്ഥരെ നവംബര്‍ 20 തിങ്കളാഴ്ച സസ്പെന്റ് ചെയ്തു.
അസിസ്റന്റ് എക്സൈസ് കമ്മിഷണര്‍ സി.കെ.ശശീന്ദ്രന്‍, എക്സൈസ് കമ്മിഷണറേറ്റ് സൂപ്രണ്ട് എസ്.ശശിധരന്‍ , എക്സൈസ് കമ്മിഷണര്‍ ഓഫീസിലെ അസിസ്റന്റ് എന്‍.കെ.കനകരാജന്‍, ചിറയിന്‍കീഴ് റേഞ്ച് എക്സൈസ്് ഇന്‍സ്പ്പെക്ടര്‍ ജി.ഗോപാലകൃഷ്ണന്‍നായര്‍, കാട്ടാക്കട റേഞ്ച് എക്സൈസ് കമ്മിഷണര്‍ സി.ഡി.സെബാസ്റ്റ്യന്‍, ആറ്റിങ്ങല്‍ എക്സൈസ് റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഷറഫുദ്ദീന്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
എക്സൈസ് കമ്മിഷണര്‍ ജെ.ലളിതാംബികയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications