മണിച്ചനെയും വിനോദിനെയും പ്രതികളാക്കും
തിരുവനന്തപുരം: അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനെയും സഹോദരന്‍ കെ.എസ്.വിനോദിനെയും മദ്യദുരന്തക്കേസില്‍ പ്രതികളാക്കാന്‍ തീരുമാനിച്ചു. ഇവരെ ഏഴും എട്ടും പ്രതികളാക്കിയാണ് കുറ്റപത്രം നല്‍കുക.
മണിച്ചന്റെ വീടിനു സമീപമുള്ള ഭൂഗര്‍ഭഅറയില്‍ നിന്ന് കണ്ടെടുത്ത സ്പിരിറ്റിന്റെ സാംപിള്‍ പരിശോധിച്ചതിനുശേഷം ഇരുവരെയും പ്രതികളാക്കി പ്രത്യേക അന്വേഷണസംഘം പരവൂര്‍ മുനിസിഫ് കോടതിയില്‍ കുറ്റപത്രം നല്‍കും.
മണിച്ചന്റെ സ്പിരിറ്റ് സംഭരണ കേന്ദ്രങ്ങളില്‍ നവംബര്‍ 20 തിങ്കളാള്ചയും റെയ്ഡ് തുടരുകയാണ്. ചിറയിന്‍കീഴ് താലൂക്കിലെ ഒമ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ഇതിനിടെ മംഗലാപുരത്തു നിന്ന് കൊണ്ടുവരികയായിരുന്ന 3000 പാക്കറ്റ് ചാരായം മഞ്ചേശ്വരത്ത് പൊലീസ് പിടിച്ചു. മഞ്ചേശ്വരം എസ്പി ടി.കെ.രാജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചാരായം പിടിച്ചത്.












Click it and Unblock the Notifications