നേതാക്കളുമായും നടിമാരുമായും മണിച്ചന് ബന്ധം
തിരുവനന്തപുരം: ഒളിവില്‍ പോയ അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചന് രാഷ്ട്രീയ,മതനേതാക്കളുമായും ചലച്ചിത്രനടികളുമായും സംവിധായകരുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് മണിച്ചന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്ത ആല്‍ബത്തിലെ ഫോട്ടോകള്‍ വ്യക്തമാക്കുന്നു. ആധുനികരീതിയിലുള്ള വയര്‍ലെസ് സെറ്റും മണിച്ചന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
നവംബര്‍ 19 ഞായറാഴ്ച മണിച്ചന്റെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ആല്‍ബവും വയര്‍ലെസ് സെറ്റും കണ്ടെടുത്തത്.
വീട്ടില്‍ വെച്ചെടുത്തിട്ടുള്ള നടികളുടെ പല പോസിലുള്ള ഫോട്ടോകള്‍ ആല്‍ബത്തില്‍ കാണാം. മണിച്ചന്‍ നടികളോടൊത്ത് നില്‍ക്കുന്ന ഫോട്ടോകളുമുണ്ട്. മലയാളം, തമിഴ്നടിമാരുടെ ഫോട്ടോകളാണ് ആല്‍ബത്തിലുള്ളത്. കൂടാതെ പല മത, രാഷ്ട്രീയനേതാക്കള്‍ക്കും ചലച്ചിത്രസംവിധായകര്‍ക്കും മണിച്ചനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോകളുമുണ്ട്.
കൊട്ടാരങ്ങളെ പോലും വെല്ലുന്നതാണ് മണിച്ചന്റെ മണിമന്ദിരത്തിലെ ആര്‍ഭാടങ്ങള്‍. രണ്ട് ഹോം തിയേറ്ററുകള്‍ വീട്ടിലുണ്ട്. എല്ലാ മുറികളും എയര്‍കണ്ടീഷന്‍ ചെയ്തവയാണ്. വില കൂടിയ ഫ്രിഡ്ജുകള്‍ എല്ലാ മുറികളിലുമുണ്ട്.












Click it and Unblock the Notifications