മുല്ലപ്പെരിയാര്‍: കുമളിയില്‍ പ്രതിഷേധം
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടാനുള്ള തമിഴ്നാടിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് നവംബര്‍ 20 തിങ്കളാഴ്ച കുമളിയില്‍ പ്രതിഷേധദിനം ആചരിക്കുകയാണ്.
തമിഴ്നാടിന്റെ താല്പര്യം സംരക്ഷിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അണക്കെട്ടിന്റെ ഉയരം വര്‍ദ്ധിപ്പിക്കുന്നതോടെ തമിഴ്നാടിന് ലഭിക്കുന്ന വെള്ളത്തിന് കേരള സര്‍ക്കാര്‍ പണം ഈടാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഈയിനത്തില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 200 കോടി രൂപ വരുമാനമുണ്ടാക്കാന്‍ സാധിക്കും.
പ്രതിഷേധത്തിന് മുല്ലപ്പെരിയാര്‍ സംരക്ഷണസമിതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ മുല്ലപ്പെരിയാറിലെ ബേബിഡാമിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള സംഘം നവംബര്‍ 20 തിങ്കളാഴ്ച ഉച്ചയോടെ കുമളിയിലെത്തും.












Click it and Unblock the Notifications