കേന്ദ്രസംഘം മുല്ലപ്പെരിയാറിലെത്തി
കുമളി: മുല്ലപ്പെരിയാറിലെ ബേബിഡാമിന് ബലക്ഷയം ഉണ്ടോ എന്ന കാര്യം വിലയിരുത്താന്‍ ദില്ലിയിലെ സെന്‍ട്രല്‍ സോയില്‍ മെക്കാനിക്സ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ നവംബര്‍ 20 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മുല്ലപ്പെരിയാറിലെത്തി. ഒമ്പതു പേരടങ്ങുന്നതാണ് കേന്ദ്രസംഘം.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രസംഘം വീണ്ടും മുല്ലപ്പെരിയാറിലെത്തിയിരിക്കുന്നത്. ബേബിഡാമിന് ബലക്ഷയം ഉണ്ടെങ്കില്‍ അവ തീര്‍ത്തു വേണം അണക്കെട്ടിന്റെ ഉയരം കൂട്ടാനെന്ന് കഴിഞ്ഞ തവണ ഡാം സന്ദര്‍ശിച്ച കേന്ദ്രസംഘം നിര്‍ദ്ദേശിച്ചിരുന്നു.
സംഘത്തോടൊപ്പം തമിഴ്നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും അടങ്ങുന്ന വലിയൊരു നിര തന്നെ മുല്ലപ്പെരിയാറിലെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഡിഎഫ്ഒ അമിത് മല്ലിക് മാത്രമേ എത്തിയിട്ടുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്.












Click it and Unblock the Notifications