പാത്രിയര്‍ക്കീസ് മടങ്ങി
കോട്ടയം: നാല് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം പാത്രിയര്‍ക്കീസ് ബര്‍തൊലോമ്യു ഇസ്താംബൂളിലേക്ക് തിരിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് അദ്ദേഹം തുര്‍ക്കിയുടെ പ്രത്യേകവിമാനത്തില്‍ നവംബര്‍ 20 തിങ്കളാഴ്ച ഇസ്താംബൂളിലേക്ക് തിരിച്ചത്.
എട്ടംഗസംഘത്തോടൊപ്പം നവംബര്‍ 17നാണ് പാത്രിയര്‍ക്കീസ് കേരളത്തിലെത്തിയത്. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മേധാവി ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് രണ്ടാമന്റെ ക്ഷണപ്രകാരമാണ് പാത്രിയര്‍ക്കീസ് കേരളം സന്ദര്‍ശിച്ചത്.
നാല് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ പാത്രിയര്‍ക്കീസ് വിവിധ പരിപാടികളില്‍ പങ്കെടുത്തു. പാത്രിയാര്‍ക്കീസ് നിരണം പള്ളിയടക്കം വിവിധ പള്ളികള്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications