ഡിസംബര്‍ 5 മുതല്‍ തപാല്‍ സമരം
തിരുവനന്തപുരം: ഡിസംബര്‍ അഞ്ച് ചൊവാഴ്ച മുതല്‍ തപാല്‍, ആര്‍എംഎസ് ജീവനക്കാര്‍ രാജ്യവ്യാപകമായി അനിശ്ചിതകാല പണിമുടക്കാരംഭിക്കുന്നു.
തപാല്‍ വകുപ്പിലെ എക്സ്ട്രാ ഡിപ്പാര്‍ട്ടുമെന്റല്‍ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കാത്തതിനാലാണ് പണിമുടക്കിനൊരുങ്ങുന്നതെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു. എന്‍എഫ്പിടിഇ, എഫ്എന്‍പിഒ, ബിപിഇഎഫ് എന്നീ സംഘടനകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്.
തപാല്‍, ആര്‍എംഎസ് വിഭാഗങ്ങളില്‍ ഒഴിവു വരുമ്പോള്‍ അത് നികത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെന്നു മാത്രമല്ല അത് നികത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും സംഘടനാ നേതാക്കള്‍ ആരോപിച്ചു.
സമരത്തിന് മുന്നോടിയായി കേരളത്തില്‍ നടത്തുന്ന വാഹനപ്രചരണ ജാഥ നവംബര്‍ 22 ബുധനാഴ്ച കാസര്‍കോട്ടു നിന്നു തുടങ്ങും. 30ന് തിരുവനന്തപുരത്താണ് ജാഥ സമാപിക്കുന്നത്.












Click it and Unblock the Notifications