കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതി അറസ്റില്‍

  • By Staff
Google Oneindia Malayalam News

പാലാ: കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറയില്‍ 15 കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി പുല്ലൂരാംപാറ പുതുശ്ശേരിക്കുന്നേല്‍ ദീപക് (22) പൊലീസ് പിടിയിലായി. പാലാ എസ്ഐ ജോര്‍ജ് ചെറിയാനും സംഘവും പാലാ മുനിസിപ്പല്‍ ടൂറിസ്റ് ഹോമില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

കൊടക്കാടുപാറ വേട്ടുവക്കുന്നേല്‍ രാജു-സരോജിനി ദമ്പതികളുടെ മകളായ അമ്പിളി (15) നവംബര്‍ 17 വെള്ളിയാഴ്ച രാവിലെയാണ് കൊലചെയ്യപ്പെട്ടത്. അമ്പിളിയുടെ ബന്ധു കൂടിയായ ദീപക് പെണ്‍കുട്ടിയുടെ അമ്മ ജോലിക്കുപോയ സമയം നോക്കി വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവത്രെ.

അമ്മ സരോജിനി ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്പിളി മരിച്ചു കിടക്കുന്നതായി കണ്ടത്. കൊലപാതകത്തിനു ശേഷം ദീപക് അമ്പിളിയുടെ ദേഹത്തുണ്ടായിരുന്ന കമ്മല്‍, മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന മോതിരം, 176 രൂപ എന്നിവയും അപഹരിച്ചതായി കരുതുന്നു.

സംഭവത്തിനു ശേഷം പുല്ലൂരാംപാറയിലെത്തിയ ദീപക് ഒരു കൂട്ടുകാരനെയും കൂട്ടി കോഴിക്കോട്ടെത്തി. അവിടെവെച്ച് ഒരു തിയേറ്ററില്‍ സിനിമ കണ്ടശേഷം മുംബൈയ്ക്കു പോവുകയാണെന്നു പറഞ്ഞ് കൂട്ടുകാരനോട് വിടപറഞ്ഞുവത്രെ. കൂട്ടുകാരനായ ബിജു തോട്ടുംമുഴിയെ ചോദ്യം ചെയ്തപ്പോള്‍ ദീപക് മുംബൈയിലേക്കു പോയിട്ടുണ്ടാകുമെന്നാണ് പൊലീസ് ആദ്യം കരുതിയത്.

എന്നാല്‍ കോഴിക്കോട്ടു നിന്ന് ദീപക് നേരെ പാലായിലുള്ള സഹോദരി ദീപ്തിയുടെ വീട്ടിലേക്കാണ് പോയത്. ദീപ്തിയുടെ ഭര്‍ത്താവ് കൊച്ചുപുരയ്ക്കല്‍ ജയന്‍ പൊലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് ദീപകിനെ അറസ്റു ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X