നെടുമ്പാശേരിയിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഏഴ് ഉദ്യോഗസ്ഥരെ ക്രമക്കേട് കാണിച്ചതിന് സസ്പെന്റ് ചെയ്തിട്ടുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
അഞ്ച് ഇന്‍സ്പെക്ടര്‍മാരെയും രണ്ട് കോണ്സ്റബിള്മാരെയുമാണ് സസ്പെന്റ് ചെയ്തത്. എസ്ഐമാരായ സലാഹുദ്ദീന്, രാധാകൃഷ്ണപിള്ള, ഗോപാലകൃഷ്പിള്ള എന്നിവരാണ് സസ്പെന്‍ഷനിലായത്. ദുബായിലേക്ക് പോവുകയായിരുന്ന അബ്ദുള്‍ സത്താര്‍ എന്നയാളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് ഒരു എസ്ഐയെയും സസ്പെന്റ് ചെയ്തിട്ടുണ്ട്. ഒരു ഹെഡ് കോണ്‍സ്റബിളിനെയും കോണ്‍സ്റബിളിനെയും ക്രമക്കേട് കാണിച്ചതിന് സസ്പെന്റ് ചെയ്തു.
പാസ്പോര്‍ട്ടിലെ ക്രമക്കേടുകള്‍ക്ക് 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വ്യാജപാസ്പോര്ട്ടുണ്ടാക്കുക, പാസ്പോര്ട്ടില് ഫോട്ടോ മാറ്റി പതിക്കുക, വ്യാജ ഇമിഗ്രേഷന്‍ ക്ലിയറന്സ ്സര്ട്ടിഫിക്കറ്റ് ഉണ്ടാക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിട്ടുള്ളത്.