ഗുജറാത്തിലെ മലയാളികള്‍ സമരത്തിന്
വാപ്പി: ദക്ഷിണ ഗുജറാത്തിലെ മലയാളിസംഘടനകള്‍ റെയില്‍വേയ്ക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനൊരുങ്ങുന്നു.
ഗുജറാത്തിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന തീവണ്ടികള്‍ക്ക് ഗുജറാത്തിലെ പ്രമുഖ വ്യവസായ നഗരമായ വാപ്പിയില്‍ സ്റോപ്പനുവദിക്കുക, ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് ദിവസേന തീവണ്ടി ഓടിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
ആഴ്ചയില്‍ ഒരു ദിവസം മാത്രം സര്‍വീസ് നടത്തുന്ന ഹാപ്പ- തിരുവനന്തപുരം, രാജ്കോട്ട്- എറണാകുളം, ഗാന്ധിധാം- നാഗര്‍കോവില്‍ ട്രെയിനുകള്‍ക്കാണ് വാപ്പിയില്‍ സ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുള്ളത്.
കേരളത്തെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന തീവണ്ടികള്‍ക്ക് ഇപ്പോള്‍ മഹാരാഷ്ട്രയിലെ വസായിക്കു ശേഷം വല്‍സാഡിലാണ് സ്റോപ്പുള്ളത്. വാപ്പി മേഖലയിലുള്ള 80,000ത്തോളം മലയാളികള്‍ക്ക് അവിടെ നിന്ന് മറ്റു ട്രെയിനുകളില്‍ കയറി വസായിലോ വല്‍സാഡിലോ എത്തിയാലേ നാട്ടിലേക്കുള്ള തീവണ്ടിയില്‍ കയറാനാവൂ. ഈ സാഹചര്യത്തിലാണ് വാപ്പിയില്‍ സ്റോപ്പ് വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.












Click it and Unblock the Notifications