രാഷ്ട്രപതിയെ സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങുന്നു
കൊച്ചി: രാഷ്ട്രപതി കെ.ആര്‍.നാരായണനെ സ്വീകരിക്കാന്‍ കൊച്ചി ഒരുങ്ങുന്നു. നവംബര്‍ 27 തിങ്കളാഴ്ചയാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്.
അന്ന് കളമശ്ശേരിയില്‍ സഹകരണ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുന്ന രാഷ്ട്രപതി നവംബര്‍ 28 ചൊവാഴ്ചയെ കൊച്ചിയില്‍ നിന്ന് മടങ്ങൂ.
എറണാകുളത്ത് ഗവണ്‍മെന്റ് ഗസ്റ് ഹൗസിലാണ് രാഷ്ട്രപതിക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഗസ്റ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇവിടെ മതിയായ താമസ സൗകര്യമില്ലെന്ന് ജില്ലാ കളക്ടര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കി വേണ്ട സൗകര്യമേര്‍പ്പെടുത്താന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.
പ്രോട്ടൊക്കോള്‍ അനുസരിച്ച് രാഷ്ട്രപതിക്ക് സ്വകാര്യ ഹോട്ടലുകളില്‍ തങ്ങാന്‍ പറ്റില്ലെന്നതാണ് ഗവണ്‍മെന്റ് ഗസ്റ് ഹൗസില്‍ തന്നെ താമസസൗകര്യമൊരുക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്. രാഷ്ട്രപതി കൊച്ചിയില്‍ വന്നിറങ്ങുന്ന നാവിക ആസ്ഥാനത്ത് തന്നെ താമസ സൗകര്യം ഒരുക്കാനാവുമെന്നുള്ള കളക്ടറുടെ നിര്‍ദ്ദേശവും കേന്ദ്രം അംഗീകരിച്ചില്ല.












Click it and Unblock the Notifications