പെന്റിയം 4 മൈക്രോപ്രോസസര്‍ പുറത്തിറങ്ങി
ദില്ലി: പേഴ്സണല്‍ കമ്പ്യൂട്ടറുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പെന്റിയം 4 മൈക്രോപ്രോസസര്‍ പുറത്തിറങ്ങി. ലോകത്താദ്യമായി ഇന്ത്യയിലാണ് പെന്റിയം 4 മൈക്രോപ്രോസസര്‍ പുറത്തിറക്കിയത്.
വീഡിയോ, ഓഡിയോ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും ഇന്റര്‍നെറ്റിന്റെ വിവിധ സാധ്യതകള്‍ ചൂഷണം ചെയ്യാനും ത്രിമാന ചിത്രങ്ങള്‍ എളുപ്പത്തില്‍ പ്രദര്‍ശിപ്പിക്കാനും പുതിയ പ്രോസസര്‍ സഹായകമാകും. സംവേദനാത്മക ഗെയിമുകള്‍, വീഡിയോ, എംപി3 ഫയലുകള്‍ എന്‍കോഡ് ചെയ്യുക തുടങ്ങി ഇന്ന് കമ്പ്യൂട്ടര്‍ രംഗത്ത് അത്യാവശ്യമായ കാര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഈ പ്രോസസര്‍ ഉപകരിക്കും.
ലോകത്തിന്റെ നാനാഭാഗത്തുള്ള സോഫ്റ്റ്വെയര്‍ കമ്പനികളും ഇപ്പോള്‍ പെന്റിയം 4നെ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വെയറുകളാണ് വികസിപ്പിക്കുന്നത്. കംപ്യൂട്ടര്‍ നിര്‍മ്മാണകമ്പനികള്‍ പെന്റിയം4 ഉപയോഗിച്ചുള്ള പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications