Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോംബെ സ്റോക്ക് എക്സ്ചേഞ്ച് നിക്ഷേപകരെ സഹായിക്കുന്നു

തിരുവനന്തപുരം: ഓഹരി നിക്ഷേപകരുടെ താല്പര്യസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന നിക്ഷേപക അസോസിയേഷനുകള്‍ക്ക് ഒരു കോടിയുടെ ധനസഹായം നല്കുമെന്ന് ബോംബെ സ്റോക്ക് എക്സ്ചേഞ്ച് ഡയറക്ടര്‍ നിരഞ്ജന്‍ കെ.നാനാവതി പറഞ്ഞു. ഓഹരി കൈമാറ്റങ്ങളില്‍ നടക്കുന്ന തിരിമറികള്‍ക്കെതിരെ നിയമസഹായം ലഭ്യമാക്കുന്നതിനാണ് ഈ തുക ഉപയോഗിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ബോംബെ സ്റോക്ക് എക്സ്ചേഞ്ചില്‍ വരുത്തിയ ഘടനാപരമായ മാറ്റങ്ങള്‍ വിശദീകരിക്കാന്‍ സംഘടിപ്പിച്ച നിക്ഷേപക സെമിനാറില്‍ സംസാരിക്കുകയായിരുന്നു നാനാവതി. ബിഎസ്ഇ ഇന്റര്‍നെറ്റ് ട്രേഡിങ്, ഡെറ്റ് മാര്‍ക്കറ്റ്, റോളിങ് സെറ്റില്‍മെന്റിലെ ക്യാരി ഫോര്‍വേര്‍ഡ് എന്നിവയും ഈ വര്‍ഷം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വാണിജ്യ നികുതി കമ്മീഷണര്‍ ജോണ്‍ മത്തായി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് എംഡി സി.എം.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ ബിഎസ്ഇ ഇന്‍വെസ്റര്‍ സെല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി.വാസുദേവന്‍, ബിഎസ്ഇ അംഗം മഹേന്ദ്ര ഷാ എന്നിവരും സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+