ആര്‍എസ്എസ്സുമായി ചര്‍ച്ച നടത്താം: ആര്‍ച്ച് ബിഷപ്പ്
ദില്ലി: ആര്‍എസ്എസ്, വിഎച്ച്പി എന്നീ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ദില്ലി ആര്‍ച്ച് ബിഷപ്പ് വിന്‍സെന്റ് കോണ്‍സെസോ പറഞ്ഞു. ക്രൈസ്തവ സമൂഹത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് അകറ്റാനാണ് ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ച്ച് ബിഷപ്പായി സ്ഥാനേമേറ്റ ശേഷം നവംബര്‍ 20 തിങ്കളാഴ്ച നടത്തിയ ആദ്യത്തെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്ന് പറയുന്നത് ആര്‍എസ്എസ്, വിച്ച്പി എന്നീ സംഘടനകളെ ഹിന്ദുമതത്തിന്റെ പ്രതിനിധികളായി കണ്ടുകൊണ്ടല്ല. സിബിസിഐയുടെ പ്രതിനിധി എന്ന നിലയിലല്ല ചര്‍ച്ചയ്ക്കൊരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ മതിയായ സുരക്ഷ ലഭിക്കുന്നില്ലെന്നും കോണ്‍സെസോ പറഞ്ഞു.












Click it and Unblock the Notifications