അമേരിക്കന്‍ മിഷനറിമാര്‍ ഇന്ത്യവിട്ടു
ചെന്നൈ: രാമേശ്വരത്ത് താമസിച്ചിരുന്ന 10 അമേരിക്കന്‍ മിഷനറിമാര്‍ നവംബര്‍ 20 തിങ്കളാഴ്ച രാവിലെ ഇന്ത്യ വിട്ടു. വിസ പുതുക്കാത്തതിനാല്‍ നവംബര്‍ 19 ഞായറാഴ്ചയോടെ രാജ്യം വിട്ടുപോകാന്‍ ഇവരോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിന്നു.
പത്തുവര്‍ഷത്തെ വിസയിലാണ് മിഷനറിമാര്‍ ഇന്ത്യയിലെത്തിയിരുന്നത്. ഓരോ ആറു മാസം കൂടുമ്പോഴും ജില്ലാ പൊലീസ് സൂപ്രണ്ടിനു മുന്നില്‍ ഹാജരായി വിസ പുതുക്കണമെന്ന നിയമം ഇവര്‍ ളംഘിച്ചതിനെ തുടര്‍ന്നാണ് രാജ്യം വിട്ടുപോകാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്കിയത്.
ക്രൈസ്തവ സുവിശേഷ പ്രസംഗകരായ ഇവര്‍ കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ കഴിയുകയാണ്. രാമേശ്വരത്തെ മെയ്യംപുള്‍ സഭയുടെ കീഴിലാണ് ഇവര്‍ സുവിശേഷ പ്രബോധനം നടത്തിയിരുന്നത്.
മിഷനറിമാരുടെ സംഘം കൊളംബോയിലേക്കാണ് യാത്രയായതെന്ന് ചെന്നൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications