കണ്ണൂരില്‍ വാഹനാപകടം: 2 മരണം
കണ്ണൂര്‍: കണ്ണൂരില്‍ വളപട്ടണം പാലത്തിനടത്ത് നവംബര്‍ 21 ചൊവാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ദീപിക ദിനപത്രത്തിന്റെ കണ്ണൂര്‍ യൂണിറ്റ് പ്രിന്റിംഗ് സൂപ്പര്‍വൈസര്‍ റോജേഷ് ടി. പെരുമ്പനാലി (31)യും ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറുമാണ് മരണമടഞ്ഞത്.
ചൊവാഴ്ച പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോജേഷിന്റെ കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി നിര്‍ത്താതെ ഓടിച്ചു പോയി.
തൊടുപുഴ വഴിത്തല സ്വദേശിയാണ് മരിച്ച റോജേഷ്. പരിയാരം മെഡിക്കല്‍ കോളേജ് നഴ്സായ അല്‍ഫോണ്‍സയാണ് ഭാര്യ. ടോണി, സോണ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications