Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലികയെ കെട്ടിയിട്ടു പീഡിപ്പിച്ച ദമ്പതികള്‍ അറസ്റില്‍

കൊച്ചി: പന്ത്രണ്ടുകാരിയെ കൈകാലുകള്‍ ബന്ധിച്ച് മുറിയില്‍ പൂട്ടിയിട്ട ദമ്പതികളെ പൊലീസ് അറസ്റു ചെയ്തു. ആറ്റിങ്ങല്‍ സ്വദേശി മുഹമ്മദുകുട്ടി, ഭാര്യ കാലിഹ എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റു ചെയ്തത്.

പാലാരിവട്ടം എല്‍പിഎസ് റോഡില്‍ ബാബുവിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഇവര്‍ ആറ്റിങ്ങല്‍ അവനവന്‍ചേരി വിളയില്‍ ഷറഫുദ്ദീന്റെ മകള്‍ ആസിനയെയാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത്. കുട്ടിയെ കെട്ടിയിട്ട ശേഷം ദമ്പതികള്‍ പുറത്തുപോയി. കരഞ്ഞു ബഹളം വെച്ചതിനെ തുടര്‍ന്ന് എത്തിയ വീട്ടുടമയുടെ മകളാണ് ആസിനയെ മോചിപ്പിച്ചത്. ഏതാണ്ട് നാലുമണിക്കൂറോളം പെണ്‍കുട്ടി വീട്ടിനുള്ളില്‍ ബന്ധനസ്ഥയായി കിടന്നു.

പണം മോഷ്ടിച്ചെന്ന് പറഞ്ഞ് തന്നെ ആദ്യം കുളിമുറിയില്‍ കെട്ടിയിടുകയും വൈകുന്നേരം നാലു മണിയായപ്പോള്‍ കൈകാലുകള്‍ തോര്‍ത്തു കൊണ്ടു കെട്ടി കട്ടിലില്‍ ബന്ധിക്കുകയുമായിരുന്നെന്ന് ആസിന പറഞ്ഞു.

ദരിദ്ര കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടിയെ കൂടെനിര്‍ത്തി പഠിപ്പിക്കാമെന്നു പറഞ്ഞാണ് മുഹമ്മദുകുട്ടിയും കാലിഹയും കൂട്ടിക്കൊണ്ടുപോന്നത്. കഴിഞ് മൂന്നു വര്‍ഷമായി ആസിന ഇവരോടൊപ്പമാണ്. പല സ്ഥലങ്ങളിലായി താമസിച്ചിരുന്ന ഇവര്‍ കുട്ടിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവത്രെ. മുന്നു മാസം മുമ്പാണത്രെ ഇവര്‍ പാലാരിവട്ടത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+