ബഹ്റിനില്‍ മലയാളിയുവാവ് കാറ്റില്‍പ്പെട്ട് മരിച്ചു
മാള: ബഹ്റിനില്‍ ഉണ്ടായ ശക്തിയേറിയ കാറ്റില്‍പ്പെട്ട് മലയാളിയുവാവ് മരിച്ചു. മാള പുത്തന്‍ചിറയില്‍ പരേതനായ സാനിയുടെ മകന്‍ ബിജു (29) ആണ് കാറ്റില്‍ മരം ദേഹത്തുവീണു മരിച്ചത്. ബിജുവിന്റെ മൃതദേഹം നവംബര്‍ 21 ചൊവാഴ്ച നാട്ടിലെത്തും.
നവംബര്‍ 19 ഞായറാഴ്ച പുലര്‍ച്ചെയാണ് കൊടുങ്കാറ്റ് അടിച്ചത്. സെക്യൂരിറ്റിജീവനക്കാരനായിരുന്ന ബിജു ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ക്യാബിനു മുകളിലേക്ക് സമീപത്തുണ്ടായിരുന്ന മരം കടപുഴകി വീഴുകയായിരുന്നു. ബിജു ക്യാബിനുള്ളില്‍ വെച്ചുതന്നെ മരത്തിനടിയില്‍ക്കിടന്ന് ഞെരിഞ്ഞ് മരിച്ചു.
എട്ടുവര്‍ഷമായി ബിജു ബഹ്റിനിലാണ്. കൊരട്ടി വെളിയത്ത് കുടുംബാംഗം സിജിയാണ് ഭാര്യ. രണ്ടു വയസ്സു പ്രായമുള്ള ആതിര മകളും.
പോസ്റു മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ചൊവാഴ്ച രാവിലെ 6.40ന് നെടുമ്പാശ്ശേരിയിലെത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications