ഡിസംബര്‍ 12 മുതല്‍ അനിശ്ചിതകാല ബസ് സമരം
കണ്ണൂര്‍: ഡിസംബര്‍ 12 ചൊവാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് പണിമുടക്കും. ഡീസല്‍ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
ഡീസല്‍ വില വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കനത്ത നഷ്ടം സഹിച്ചാണ് ബസുടമകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തി വരുന്നതെന്ന് ഇക്കാര്യം അറിയിച്ച ഫെഡറേഷന്‍ പ്രസിഡണ്ട് വി.ജെ. സെബാസ്റ്യന്‍ പറഞ്ഞു. മിനിമം ചാര്‍ജ്ജ് 2.50 രൂപയാക്കാനും കിലോമീറ്ററിന് നാലു പൈസയിലധികം ഈടാക്കാനുമാണ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്.
ബസ് ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് നേരത്തെ തന്നെ സ്വകാര്യബസുകള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കാര്യമായ പ്രതിരണമുണ്ടായില്ല. അന്ന് മുഖ്യമന്ത്രി, ഗതാഗതവകുപ്പ് മന്ത്രി, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു - സെബാസ്റ്യന്‍ ചൂണ്ടിക്കാട്ടി.
ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് ആന്ധ്ര, കര്‍ണാടകം. മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാര്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ ബസ് ചാര്‍ജ് വര്‍ദ്ധന നിലവില്‍ വന്നുകഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications