കൊച്ചിയില്‍ ജലാറ്റിന്‍ സ്റിക്ക് പിടിച്ചു
കൊച്ചി: സ്ഫോടകവസ്തുവായ ജലാറ്റിന്‍ സ്റിക്കുമായി നഗരമധ്യത്തില്‍ യുവാവ് പിടിയിലായി. വടക്കന്‍ പറവൂര്‍ മനക്കക്കടവ് മുക്കത്ത് പാപ്പുവിന്റെ മകന്‍ ഷിബി(31) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ജലാറ്റിന്‍ സ്റിക്കുകളാണ് കണ്ടെടുത്തത്.
പുല്ലേപ്പടിയില്‍ ഷിബി താമസിക്കുന്ന മുറിയില്‍ ജലാറ്റിന്‍ സ്റിക്കുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തി സ്ഫോടകവസ്തു പിടികൂടിയത്. പ്ലാസ്റിക് ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണ് ജലാറ്റിന്‍ സ്റിക്ക് സൂക്ഷിച്ചിരുന്നത്.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കെഎസ്ആര്‍ടിസി മുന്‍ മാനേജിങ് ഡയറക്ടര്‍ മുകുന്ദന്‍ മേനോന്റെ കാര്‍ താന്‍ മോഷ്ടിച്ച കാര്യവും ഷിബി സമ്മതിച്ചു. ഇയാള്‍ മറ്റു വാഹനമോഷണ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
നാലു ദിവസങ്ങള്‍ക്കു ശേഷം രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ കൊച്ചിയില്‍ സന്ദര്‍ശനം നടത്താനിരിക്കേ നഗരമധ്യത്തില്‍ നിന്ന് ജലാറ്റിന്‍ സ്റിക്ക് പിടികൂടിയത് ഇന്റലിജന്‍സ് വിഭാഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഷിബിയുടെ കൈവശമുണ്ടായിരുന്ന ജലാറ്റിന്‍ സ്റിക്കുകളുടെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി ചേലച്ചുവടിലുള്ള ഭാര്യവീട്ടില്‍ പോയപ്പോള്‍ അവിടെ നിന്നാണ് ജലാറ്റിന്‍ സ്റിക്ക് വാങ്ങിയതെന്ന് ഷിബി പറയുന്നു. ഇടുക്കിയില്‍ തട്ടേക്കല്‍ എന്ന സ്ഥലത്തു നിന്നാണ് ഇതു ലഭിച്ചത്. മീന്‍ പിടിക്കുമ്പോള്‍ തോട്ടയ്ക്കു പകരം ഉപയോഗിക്കാനാണിതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.
ഷിബി പറഞ്ഞ കഥ വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സ്ഫോടകവസ്തുക്കള്‍ നഗരമധ്യത്തിലെ ഷിബിയുടെ താമസസ്ഥലത്ത് സൂക്ഷിച്ചിരുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.












Click it and Unblock the Notifications