Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാപാരി എം.ഒ. ജോണ്‍ അന്തരിച്ചു

തൃശൂര്‍: പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സ്ഥാപക നേതാവുമായ എം.ഒ. ജോണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.

1980ല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത എം.ഒ. ജോണ്‍ സംഘടനയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി. സമിതിയുടെ വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരിക്കുമ്പോള്‍ തൃശൂര്‍ വാണിജ്യമണ്ഡലത്തിന്റെ പ്രസിഡണ്ടായിരുന്നു.

എം.ഒ. ജോണ്‍ റൈസ് മര്‍ച്ചന്റ്സ്, മഞ്ഞിലാസ് റൈസ് മില്‍, എം.ഒ.ജോണ്‍ ആന്റ് സണ്‍സ് എക്സ്പോര്‍ട്സ്, മഞ്ഞിലാസ് ഫുഡ് പ്രൊഡക്ട്്സ്, മഞ്ഞിലാസ് അഗ്രോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്നു. ചുമട്ടു തൊഴിലാളിക്ഷേമ ബോര്‍ഡംഗം, മിനിമം വേതന ഉപദേശക സമിതിയംഗം, വില്പന നികുതി ഉപദേശക സമിതിയംഗം, ഗ്രീന്‍ ചാനല്‍ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആനിയാണ് ഭാര്യ. ലീമ, രഞ്ജി, റീമ, സജി, വിനോദ്, സന്തോഷ്, പരേതയായ സീമ എന്നിവര്‍ മക്കളാണ്. ജോസ് സഖറിയ, രോഷ്മി, എന്‍.വി. ജോസഫ്, മിനി, ജീന, ക്ഷേമ എന്നിവര്‍ മരുമക്കളും.

ജോണിന്റെ നിര്യാണത്തെത്തുടര്‍ന്ന് കേരളത്തിലെ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി ദഃഖാചരണം നടത്തുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് ഡോ. എ. ജയപ്രകാശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+