മുല്ലപ്പെരിയാര്‍: പരിശോധന തുടരുന്നു
കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്റെ പരിശോധന വിദഗ്ധസംഘം തുടരുന്നു. നവംബര്‍ 21 ചൊവാഴ്ച രാവിലെ റഡാര്‍ ഉപയോഗിച്ച് ഡാമിന്റെ ബലം പരിശോധിച്ചുതുടങ്ങി.
ദില്ലിയിലെ സെന്‍ട്രല്‍ സോയില്‍ മെക്കാനിക്സ് റിസര്‍ച്ച് സ്റേഷനിലെ വിദഗ്ധരാണ് ഡാം പരിശോധിക്കുന്നത്. ഇന്‍സ്റിറ്റ്യൂട്ടിലെ ചീഫ് റിസര്‍ച്ച് ഓഫീസര്‍ എസ്.എസ്.ബ്രാര്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എല്‍.ത്രിപാഠി, തമിഴ്നാട് പിഡബ്ല്യുഡിയിലെ എന്‍.ശെല്‍വരാജ്, എന്‍.ഷണ്മുഖം, ആര്‍.ഗണേശന്‍ എന്നിവരാണ് സംഘാംഗങ്ങള്‍.
തിങ്കളാഴ്ച സംഘം ബേബി ഡാമിന്റെ അടിത്തട്ട് പരിശോധിച്ചു. റഡാര്‍ ഉപയോഗിച്ച് ഡാമിന്റെ ബലം പരിശോധിക്കുന്ന ടെസ്റ് കൂടാതെ കോര്‍ കളക്ഷന്‍, പള്‍സ് വെലോസിറ്റി ടെസ്റ് എന്നിവയാണ് നടത്തുന്നത്. മണ്‍തിട്ടയില്‍ നിന്നെടുക്കുന്ന മണ്ണ് ദില്ലിയില്‍ പരിശോധന നടത്തും.
നവംബര്‍ 24 വെള്ളിയാഴ്ചയാണ് സംഘം മടങ്ങിപ്പോവുന്നത്. പത്തുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് വിദഗ്ധസമിതിക്ക് സമര്‍പ്പിക്കും.












Click it and Unblock the Notifications