നാരായണന്‍ ബുധനാഴ്ച കേരളത്തില്‍
തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി നവംബര്‍ 22 ബുധനാഴ്ച രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ കേരളത്തിലെത്തും.
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ നാരായണന്‍ ദില്ലിയില്‍ നിന്ന് തിരിക്കും. വൈകുന്നേരം 5.30ന് വെള്ളനാട് ഫ്രണ്ട്സ് ഒഫ് വിശ്വഭാരതി ഉദ്ഘാടനം ചെയ്യുകയാണ് നാരായണന്റെ ആദ്യപരിപാടി.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ പരിപാടികളില്‍ നാരായണന്‍ പങ്കെടുക്കും. ജന്മനാടായ ഉഴവൂരും അദ്ദേഹം സന്ദര്‍ശിക്കും.
നവംബര്‍ 27 തിങ്കളാഴ്ച അദ്ദേഹം എറണാകുളത്തു നിന്ന് ആന്ധപ്രദേശിലെ റെനിഗുണ്ഡയിലേക്ക് പോകും.












Click it and Unblock the Notifications