പെരിയാര്‍ മലിനീകരണത്തിന് പരിഹാരം കാണും
ആലുവ: പെരിയാര്‍ മലിനീകരണത്തിന് ശാശ്വത പരിഹാരം കാണാനാണ് മനുഷ്യാവകാശ കമ്മിഷന്‍ ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ എം.എം.പരീത്പിള്ള പറഞ്ഞു.
പരിസ്ഥിതി പ്രവര്‍ത്തകരുടെയും പെരിയാറിന്റെ തീരത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളുടെ പ്രതിനിധികളുടെയും അഭിപ്രായങ്ങളും തെളിവുകളും ശേഖരിക്കാന്‍ നവംബര്‍ 21 ചൊവാഴ്ച ആലുവ പാലസില്‍ എത്തിയതായിരുന്നു പരീത്പിള്ള. കമ്മിഷന്‍ അംഗം ഡോ.ബലരാമനും കൂടെയുണ്ടായിരുന്നു.
പുഴ മലിനീകരണം തടയാന്‍ എടുത്ത നടപടികളെ കുറിച്ച് ആരാഞ്ഞ് പെരിയാറിന്റെ തീരത്ത് പ്രവര്‍ത്തിക്കുന്ന 29 കമ്പനികള്‍ക്ക് കമ്മിഷന്‍ ഏപ്രില്‍ നാലിന് നോട്ടീസ് നല്‍കിയിരുന്നതായി ചെയര്‍മാന്‍ പറഞ്ഞു. മറുപടിയില്‍ പെരിയാറില്‍ പൂര്‍ണമായും ശുദ്ധജലമാണെന്ന ധ്വനിയാണുള്ളത്. ഇത് ശരിയല്ല. മറുപടി നല്‍കാത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 ദിവസത്തിനുള്ളില്‍ മറുപടി തരണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ വ്യവസായശാലകള്‍ക്ക് വീണ്ടുമൊരു ചോദ്യാവലി അയച്ചിട്ടുണ്ട്.












Click it and Unblock the Notifications