Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ ശബരി തീര്‍ത്ഥാടകരെ വിഷമിപ്പിക്കുന്നു

ശബരിമല: ശബരിമലയില്‍ മൂന്നു ദിവസമായി കനത്ത മഴയാണ്. അയ്യപ്പ ഭക്തമാരുടെ മലയകയറ്റവും ഇറക്കവും ഇതോടെ കൂടുതല്‍ ദുരിതപൂര്‍ണ്ണമായി.

ശബരിമലയിലേക്കുള്ള റോഡുകളും പാതകളും ചെളിക്കുണ്ടായതോടു കൂടി മലകയറ്റത്തേക്കാള്‍ മലയിറക്കവും ദുസ്സഹമായിരിക്കുകയാണ്. ഒരു മണിക്കൂറുകൊണ്ട് മലകയറുന്ന അയ്യപ്പന്മാര്‍ക്ക് ഇപ്പോള്‍ രണ്ടു മണിക്കൂറെങ്കിലും വേണ്ടിവരുന്നു. മലയിറങ്ങുന്ന പല ഭക്തരും തെന്നിവീഴുന്നു.

അയ്യപ്പന്മാരുടെ തിരക്ക് ഏറെ അനുഭവപ്പെടുന്ന പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നീലമല വഴിയുള്ള പരമ്പരാഗത പാത ചെളിയില്‍ മുങ്ങിക്കഴിഞ്ഞു. കോണ്‍ക്രീറ്റ് ചെയ്ത പാതയാണെങ്കിലും അയ്യപ്പന്മാര്‍ തെന്നിവീഴുന്നത് സാധാരണയായി മാറിക്കഴിഞ്ഞു. ഇനി കനത്ത വെയില്‍ കിട്ടിയാലല്ലാതെ ഇവിടെയുള്ള വഴുക്ക് തീരാന്‍ ഇടയില്ല.

സ്വാമി അയ്യപ്പന്‍ റോഡ്, ചന്ദ്രാനന്ദന്‍ റോഡ് എന്നിവിടങ്ങളിലും ചെളി കയറിയിരിക്കുന്നു. ഇരു റോഡുകളിലും മണ്ണുവെട്ടി നിരപ്പാക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് യാത്ര കൂടുതല്‍ ദുരിതപൂര്‍ണമാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+