ശിവദാസമേനോനെ പുറത്താക്കണം: ശങ്കരനാരായണന്‍
പാലക്കാട്: വിഷമദ്യദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചൊഴിയാന്‍ തയാറാവാത്ത എക്സൈസ് മന്ത്രി ടി.ശിവദാസമേനോനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള ധാര്‍മിക ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ പറഞ്ഞു.
എക്സൈസ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് മദ്യദുരന്തങ്ങള്‍ക്ക് ഇടവരുത്തിയതെന്ന് ശങ്കരനാരായണന്‍ ആരോപിച്ചു. നവംബര്‍ 21 ചൊവാഴ്ച പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ചാനല്‍ ഏഷ്യാനെറ്റിനെതിരെ നടത്തുന്ന ആക്രമണം ശരിയല്ല. പ്രശ്നത്തില്‍ നിന്ന് തെന്നിമാറി വ്യക്തികളെ തോജോവധം ചെയ്യുന്നത് മാധ്യമസ്വാതന്ത്യ്രത്തെ ഹനിക്കും-- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications