സൗദിയില്‍ പേമാരി: ഏഴു മരണം
ജിദ്ദ: സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ പെട്ട് ഒലിച്ചുപോയ ഒരു ജീപ്പിലെ ഏഴുപേര്‍ മരിച്ചു. സൗദിയില്‍ അപൂര്‍വമായി മാത്രമുണ്ടാവുന്ന മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിരിക്കുകയാണ്.
മെക്കയ്ക്കടുത്ത് വാഡി സിത്താരയിലാണ് ജീപ്പ് ഒലിച്ചുപോയത്. കുത്തൊഴുക്കില്‍ പെട്ട ജീപ്പ് മറിയുകയും തുടര്‍ന്ന് ഒലിച്ചുപോവുകയുമായിരുന്നു. ജിദ്ദയിലും ചില വാഹനങ്ങള്‍ ഒലിച്ചുപോവുകയുണ്ടായി.
ജിദ്ദയില്‍ വെള്ളത്തില്‍ ഒറ്റപ്പെട്ട 160 പേരെ സുരക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഹാജ് സ്ട്രീറ്റിലെ ഷുഹാദ തടയണ പൊട്ടിയതാണ് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കിയത്.












Click it and Unblock the Notifications