ഫ്ലോറിഡ സുപ്രീംകോടതിയില്‍ വാദം തീര്‍ന്നു
തലാഹാസി (ഫ്ലോറിഡ): ഫ്ലോറിഡയില്‍ കൈകൊണ്ടെണ്ണുന്ന വോട്ടുകള്‍ അന്തിമഫലത്തില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ തീരുമാനം കല്പിക്കാന് ഫ്ലോറിഡ സുപ്രീം കോടതിയില്‍ വാദം തീര്‍ന്നു.
ഏഴു ജഡ്ജിമാരാടങ്ങിയ ഡിവിഷന്‍ബെഞ്ച് നവംബര്‍ 21 ചൊവാഴ്ച തന്നെ വിധി പ്രഖ്യാപിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് അടുത്ത അമേരിക്കന്‍ പ്രസിഡണ്ട് ആരാകുമെന്ന കാര്യത്തില്‍ അവസാനവാക്കാവുമെന്നാണ് പൊതുവെ കരുതുന്നത്.
സ്റേറ്റിനെയും രാജ്യത്തെയും ലോകത്തെയും സംബന്ധിച്ചിടത്തോളം ഈ വിധിക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്നും കോടതി മനസ്സിലാക്കുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റിസ് ചാള്‍സ് വെല്‍സ് പറഞ്ഞു.
ഇന്ത്യന്‍ സമയം നവംബര്‍ 21 ചൊവാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് ഫ്ലോറിഡ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ ഗോറിന്റെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ഡബ്ലിയു. ബുഷിന്റെയും അഭിഭാഷകരും തങ്ങളുടെ വാദഗതികള്‍ കോടതിയില്‍ ഉയര്‍ത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30 ഓടെ വാദം കഴിഞ്ഞു.
ഇരുവിഭാഗങ്ങള്‍ക്കും തങ്ങളുടെ വാദഗതികള്‍ നിരത്താന്‍ ജഡ്ജിമാര്‍ ഓരോ മണിക്കൂര്‍ സമയം അനുവദിച്ചു.
കൗണ്ടികളില്‍ കൈകൊണ്ടെണ്ണുന്ന വോട്ടുകള്‍ അന്തിമഫലത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ഒരു കീഴ്ക്കോടതിയുടെ വിധിക്കെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ ഗോറാണ് സുപ്രീംകോടതിയല്‍ ഹര്‍ജി നല്‍കിയത്. പോസ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഗോര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ് ബുഷിനേക്കാള്‍ 930 വോട്ടുകള്‍ക്ക് പിന്നിലാണ്.
സുപ്രീം കോടതി വിധി തനിക്കനുകൂലമാവുകയാണെങ്കില് ബുഷിന്റെ ലീഡ് കവച്ചുവെക്കാന്‍ കഴിയുമെന്നാണ് ഗോറിന്റെയും അനുകൂലികളുടെയും പ്രതീക്ഷ. മറിച്ച് വിധി ബുഷിനനുകൂലമാവുകയാണെങ്കില് അടുത്ത അമേരിക്കന്‍ പ്രസിഡണ്ടായി ബുഷ് സ്ഥാനാരാഹോണം ചെയ്യപ്പെടും.
എന്തുതന്നെയായാലും ഫ്ലോറിഡ സുപ്രീംകോടതിയുടെ ഉത്തരവ് അന്തിമവിധിയായി കാണാനാണ് ഡെമോക്രാറ്റുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications