കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാണിജ്യ സമുച്ചയം വ്യാഴാഴ്ച ഉദ്ഘാടനം

  • By Staff
Google Oneindia Malayalam News

കൊച്ചി: പ്രമുഖ കെട്ടിട നിര്‍മാണ ഗ്രൂപ്പായ സതേണ്‍ ഇന്‍വെസ്റ്മെന്റിന്റെ പുതിയ വാണിജ്യ സമുച്ചയം കാപ്പിറ്റോള്‍ സെന്റര്‍ തിരുവനന്തപുരത്ത് നവംബര്‍ 23 വ്യാഴാഴ്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റിന് നേരെ എതിര്‍വശത്താണ് കാപ്പിറ്റോള്‍ സെന്റര്‍.

സതേണ്‍ ഇന്‍വെസ്റ്മെന്റിന്റെ മറ്റൊരു പുതിയ പദ്ധതിയായ ഗ്ലെന്‍വാലിക്കും വ്യാഴാഴ്ച തന്നെ ശിലയിടും. മാനേജിംഗ് ഡയറക്ടര്‍ എബ്രഹാം തോമസാണ് മുടവന്‍മുകളില്‍ ശിലയിടല്‍ കര്‍മം നിര്‍വഹിക്കുന്നത്.

32913 ചതുരശ്ര അടിയാണ് ആറ് നിലകളിലായി നിര്‍മിച്ചിരിക്കുന്ന കാപ്പിറ്റോള്‍ സെന്ററിന്റെ വിസ്തീര്‍ണം. മൂന്ന് നില വ്യാപാര സ്ഥാപനങ്ങള്‍ക്കായും മൂന്ന് നില ഓഫീസുകള്‍ക്കായും സംവിധാനം ചെയ്തിരിക്കുന്നു. എട്ട് ലക്ഷം രൂപ മുതല്‍ 44 ലക്ഷം രൂപ വരെയുള്ള യൂണിറ്റുകള്‍ ഈ കോംപ്ലക്സില്‍ ലഭിക്കുമെന്ന് സതേണ്‍ ഇന്‍വെസ്റ്മെന്റ് ഡയറക്ടര്‍ ജേക്കബ് ചാണ്ടി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

160 ഫ്ലാറ്റുകള്‍ ഉള്‍പ്പെട്ട പ്രൊജക്ടാണ് മുടവന്‍മുകളിലെ ഗ്ലെന്‍വാലി. 410 സെന്റ് സ്ഥലത്ത് പത്ത് ബ്ലോക്കുകളിലായാണ് 160 ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത്. ഓരോ ബ്ലോക്കിലും ലിഫ്റ്റുകള്‍, ലിഫ്റ്റുകള്‍ക്കായി പ്രത്യേക ജനറേറ്റര്‍, പൊതുവായ ലൈറ്റിംഗ് സൗകര്യം, വാട്ടര്‍പമ്പ്, വിശാലമായ പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവയാണ് ഗ്ലെന്‍ വാലിയുടെ പ്രത്യേകതകള്‍.

വന്‍അനുഭവസമ്പത്തോടെ കേരളത്തിലെത്തിയ ഗ്രൂപ്പിന് വമ്പിച്ച സ്വീകരണമാണ് ലഭിച്ചതെന്ന ജേക്കബ് ചാണ്ടി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വേണ്ടി എസ്.ഐ കെയര്‍ എന്ന പേരില്‍ വില്പനാനന്തര സേവനവിഭാഗവും ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഉപഭോക്താവിനെ സഹായിക്കുകയാണ് ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X