വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടി എംഡി മുങ്ങി
തിരുവനന്തപുരം: മെഡിക്കല്‍ ട്രാന്‍സ്കിപ്ഷന്‍ കോഴ്സിന്റെ പേരില്‍ ബാംഗ്ലൂരില്‍ മലയാളി വിദ്യാര്‍ഥികളില്‍ നിന്ന് പണം തട്ടിയെടുത്തെന്ന് ആരോപണം ഉയര്‍ന്നു. തട്ടിപ്പിനിരയായ വിദ്യാര്‍ഥികളിലൊരാളായ കോട്ടയം പുതുപ്പള്ളി കൊച്ചുപറമ്പില്‍ അജീഷ്രാജ് ആണ് നവംബര്‍ 21 ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉയര്‍ത്തിയത്.
ബാംഗ്ലൂരില്‍ ബനശങ്കരിയിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് തട്ടിപ്പിനിരയായത്. കോഴ്സിന്റെ ഫീസായി 20000 രൂപയാണ് വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയത്. കോഴ്സ് കഴിഞ്ഞാല്‍ 5,500 രൂപ ശമ്പളത്തോടെ സ്ഥാപനത്തില്‍ ജോലി കിട്ടുമെന്നും വാഗ്ദാനമുണ്ടായിരുന്നു. ചില വിദ്യാര്‍ഥികള്‍ ലോണെടുത്താണ് ഫീസ് നല്‍കിയത്. ഈ തുകയുമായി കമ്പനിയുടെ എംഡി മുങ്ങിയെന്ന് അജീഷ് രാജ് പറഞ്ഞു.












Click it and Unblock the Notifications