എക്സൈസുകാര്‍ വിജിലന്‍സ് നിരീക്ഷണത്തില്‍
കൊച്ചി: വ്യാജമദ്യലോബിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് കൊച്ചിയിലെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് വിജിലന്‍സിന്റെ നിരീക്ഷണത്തിലായി. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെ 20 ഉദ്യോഗസ്ഥരടങ്ങുന്നതാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്.
കഴിഞ്ഞ ഒന്നര വര്‍ഷമായി നഗരത്തിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ സ്ഥലം മാറ്റം ഉണ്ടായിട്ടില്ല. അബ്കാരികളും രാഷ്ടീയ നേതൃത്വവുമായി ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധമാണ് ഇതിനു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനിടെ എറണാകുളം നഗരത്തിലെയും സമീപ നഗരസഭാ പ്രദേശങ്ങളിലെയും പ്രമുഖ അബ്കാരികളുടെ ഗോഡൗണുകള്‍ ഡിസ്റിലറികളെ അതിശയിക്കുന്ന സംവിധാനങ്ങളുള്ളവയാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ ഇത്തരമൊരു ഗോഡൗണിനെയും പ്രമുഖ അബ്കാരിയെയും ചുറ്റിപ്പറ്റി പ്രത്യേക അന്വേഷണ സംഘം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞു. പിടിയിലാകുമെന്നുറപ്പായതോടെ അബ്കാരി കോണ്‍ട്രാക്ടര്‍ സ്ഥലം വിട്ടതായും പറയപ്പെടുന്നു.
കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ അബ്കാരികള്‍ ഗോഡൗണുകള്‍ നടത്തുന്നത് അബ്കാരി നിയമത്തിനെതിരാണ്. ഇത്തരം ഗോഡൗണുകളില്‍ കുപ്പിയില്‍ കള്ളു നിറയ്ക്കുന്നതിനു പകരം ചാരായ നിര്‍മ്മാണവും കള്ളില്‍ സ്പിരിറ്റു കലര്‍ത്തലുമാണ് നടക്കുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications