യൂസേഴ്സ് ഫീ നിര്‍ത്തലാക്കുമെന്ന് ഉറപ്പ് നല്‍കി
ദില്ലി: കോഴിക്കോട് വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ശരത്യാദവ് ഉറപ്പ് നല്‍കിയതായി നവംബര്‍ 22 ബുധനാഴ്ച മുസ്ലിം യൂത്ത് ലീഗ് നേതാവ് എം.കെ.മുനീര്‍ അറിയിച്ചു.
യൂസേഴസ് ഫീ നിര്‍ത്തലാക്കണമെന്നും വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കാനായി യൂത്ത് ലീഗ് നേതാക്കള്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഉടന്‍ നടപടിയുണ്ടാവുമെന്ന് ഉറപ്പുനല്‍കിയത്. നിവേദനത്തിലെ ആവശ്യങ്ങളോട് അനുകൂലമായി ഡിസംബറോടെ നടപടിയുണ്ടാവുമെന്ന് മന്ത്രി തങ്ങളെ അറിയിച്ചതായി മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications