കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി ഏജന്റ് ലക്ഷാധിപതിയായി

  • By Staff
Google Oneindia Malayalam News

കോതമംഗലം: വില്‍ക്കാതെ ബാക്കിവന്ന ലോട്ടറി ടിക്കറ്റ് ഏജന്റിനെ ലക്ഷാധിപതിയാക്കി. കോതമംഗലം വുഡ്ലാന്റ്സ് ഹോട്ടലിന് മുമ്പില്‍ ലോട്ടറി മൊത്തക്കച്ചവടം നടത്തുന്ന കുറ്റിലഞ്ഞി മേക്കക്കുടി എം.എ.ബാപ്പുവാണ് ഈ ഭാഗ്യവാന്‍.

കേരള സര്‍ക്കാറിന്റെ പെരിയാര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഏഴ് ലക്ഷം രൂപയാണ് ബാപ്പുവിന് ലഭിക്കുക. അപ്രതീക്ഷിതമായ മഴയെ തുടര്‍ന്ന് വില്‍ക്കാനാകാതെ പോയ 3600 രൂപയുടെ ലോട്ടറികളാണ് ബാപ്പുവിന് ഭാഗ്യം കൊണ്ടുവന്നത്. ഇതില്‍ നിന്നും പിയു സീരിയലില്‍ 187070 എന്ന നമ്പര്‍ ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

കോട്ടയം മീനാക്ഷി ലക്കി സെന്ററില്‍ നിന്നുമാണ് ബാപ്പു ടിക്കറ്റ് വാങ്ങിയത്. അനേക വര്‍ഷങ്ങളായി ലോട്ടറി വില്പന നടത്തുന്ന ബാപ്പുവിനെ ആദ്യമായാണ് ഭാഗ്യം കടാക്ഷിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഗുരുതരമായ രോഗം വന്ന് മെഡിക്കല്‍ ട്രസ്റില്‍ ചികിത്സയിലായത് മൂലം സാമ്പത്തിക ഞെരുക്കത്തിലായ ബാപ്പുവിന് സ്വന്തമായൊരു വീടാണ് സ്വപ്നം. ഇത് പൂര്‍ത്തീകരിക്കാന്‍ ലോട്ടറിയിലൂടെ കൈവന്ന ഭാഗ്യം സഹായിക്കുമെന്നാണ് പ്രതീക്ഷ.

സമ്മാനര്‍ഹമായ ടിക്കറ്റ് ജില്ലാ സഹകരണബാങ്കിന്റെ കോതമംഗലം ശാഖയില്‍ ഏല്പിച്ചിരിക്കുകയാണ് ബാപ്പു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X