മണിച്ചന്റെ തോക്കിനുള്ള ലൈസന്‍സ് റദ്ദാക്കി
തിരുവനന്തപുരം: അബ്കാരി സഹോദരന്മാരായ മണിച്ചന്‍ എന്ന ചന്ദ്രന്റെയും സുനില്‍ ദത്തിന്റെയും തോക്കിനുള്ള ലൈസന്‍സ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ എസ്.ശ്രീനിവാസന്‍ നവംബര്‍ 22 ബുധനാഴ്ച താല്ക്കാലികമായി റദ്ദാക്കി.
ഇന്ത്യന്‍ ആയുധ നിയമം പതിമൂന്നാം വകുപ്പിലെ മൂന്നാം ഉപവകുപ്പില്‍ എ, ബി ചട്ടങ്ങളനുസരിച്ചാണ് തോക്കിനുള്ള ലൈസന്‍സ് താല്ക്കാലികമായി റദ്ദാക്കിയത്.
ഇരുവരുടെയും കൈവശം തോക്കുകളിരിക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നുള്ള കാരണം പറഞ്ഞാണ് ലൈസന്‍സ് റദ്ദാക്കിയിട്ടുള്ളത്.












Click it and Unblock the Notifications