പത്രപ്രവര്‍ത്തകന്‍ പി.ജെ. മാത്യു അന്തരിച്ചു
കൊച്ചി: പ്രമുഖ പത്രപ്രവര്‍ത്തകനായിരുന്ന പി.ജെ. മാത്യു അന്തരിച്ചു. 64 വയസ്സായിരുന്നു. നവംബര്‍ 22 ബുധനാഴ്ച കൊച്ചിയില്‍ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദി ഹിന്ദു ദിനപത്രത്തിന്റെ കൊച്ചി, കൊല്ലം, കോട്ടയം എന്നിവിടങ്ങളിലെ ചീഫ് റിപ്പോര്‍ട്ടറായി മാത്യു 15 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹിന്ദുവില്‍ എത്തുന്നതിനു മുമ്പ് ഇന്ത്യന്‍ എക്സ്പ്രസ്സിലെ പത്രപ്രവര്‍ത്തകനായിരുന്നു. ചെന്നൈയിലും കൊച്ചിയിലും ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ചീഫ് സബ് എഡിറ്ററായാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. അവിടെയും 15 വര്‍ഷം സേവനമനുഷ്ഠിച്ചു.
ഹിന്ദുവില്‍ നിന്ന് പിരിഞ്ഞ ശേഷം ജിദ്ദയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന സൗദി ഗസറ്റില്‍ എഴുതി വരികയായിരുന്നു.
കോട്ടയത്തെ കാഞ്ഞിരപ്പള്ളിയിലാണ് മാത്യു ജനിച്ചത്. ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളും ഉണ്ട്.












Click it and Unblock the Notifications