നാല്പാടി വാസു വധം:സുധാകരനെ വെറുതെവിട്ടു
തലശേരി: നാല്പാടി വാസു വധക്കേസില്‍ ഡിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പടെ 12 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് തലശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.ചെന്താമരാക്ഷന്‍ ഉത്തരവായി.സുധാകരന്‍ എംഎല്‍എയെ വധിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഗണ്‍മാന്‍ ജോണ്‍ ജോസഫ് സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കി നല്കിയ കേസിലെ പ്രതികളെയും വെറുതെ വിട്ടു.
നവംബര്‍ 22 ബുധനാഴ്ച രാവിലെ 11.15 നാണ് വിധി പറഞ്ഞത്.കോടതിയിലും പരിസരത്തും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.സുധാകരനടക്കമുള്ള പ്രതികള്‍ വിധി പറയുമ്പോള്‍ കോടതിയില്‍ ഹാജരുണ്ടായിരുന്നു.
കോടതിവിധിയെത്തുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശേരിയില്‍ പ്രകടനം നടത്തി.
1993 മാര്‍ച്ച് നാലിനാണ് നാല്പാടി വാസു കൊല്ലപ്പെട്ടത്.കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിച്ച മാര്‍ക്സിസ്റ് അക്രമവിരുദ്ധ ജാഥ പുലിയങ്ങോട്ട് എത്തിയപ്പോഴാണ് അക്രമം ഉണ്ടായത്.സുധാകരന്റെ ഗണ്‍മാന്റെ വെടിയേറ്റ് വാസു കൊല്ലപ്പെടുകയായിരുന്നു.സിപിഎം ഇടവേലി ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ് ഐ ഇടവേലി യൂണിറ്റ് പ്രസിഡന്റുമായിരുന്നു കൊല്ലപ്പെട്ട വാസു.












Click it and Unblock the Notifications