Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ജിഒ അസോസിയേഷന്‍ സമ്മേളനം തുടങ്ങി

കൊച്ചി: അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇടതുമുന്നണി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മണിച്ചന്മാരാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. കലൂരിലെ എജെ ഹാളില്‍ കേരള എന്‍ജിഒ അസോസിയേഷന്‍ oommen chandy26ാംസംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടിണിയും പരിവട്ടവും നേരിടുന്ന കേരളത്തിലെ സാധാരണക്കാരുടെ മുകളില്‍കയറി നിന്ന് മാഫിയാ സംഘങ്ങള്‍ കോടികള്‍ സമ്പാദിക്കുകയാണ്. ഇതിനെ അകമഴിഞ്ഞ് സഹായിക്കുന്ന രീതിയിലുള്ള നയങ്ങളാണ് ഇടതു സര്‍ക്കാരിന്റേത്. ഓരോ ദിവസവും സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള സത്യങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാര്‍ക്സിസ്റു പാര്‍ട്ടിക്ക് രണ്ടു മുഖങ്ങളാണുള്ളത്. ഭരണത്തിലിരിക്കുമ്പോള്‍ ജനങ്ങളെ മറക്കുന്ന മുഖവും പ്രതിപക്ഷത്തിരിക്കുമ്പോള്‍ അക്രമസമരം നടത്തുന്ന മുഖവും. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരം ചെയ്യുന്നതിനു നിരത്തുന്ന കാരണങ്ങള്‍ ഭരണത്തിലേറിയാല്‍ സിപിഎം മറക്കും. താത്വികമായ കാരണങ്ങളുമായി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സിപിഎം ശ്രമിച്ചിട്ടുള്ളതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കെ.ബാബു എംഎല്‍എ അധ്യക്ഷനായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.മുഹമ്മദാലി എംഎല്‍എ, അജയ് തറയില്‍, ബെന്നി ബഹന്നാന്‍, ടി.എച്ച്.മുസ്തഫ, എം.എ.ജോണ്‍, വിന്നി എബ്രഹാം, എന്‍.വേണുഗോപാല്‍ തുടങ്ങിയവരും സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+