ഓപ്പണ്‍ സ്കൂള്‍: സയന്‍സ് ഗ്രൂപ്പിന് അപേക്ഷ വാങ്ങില്ല
തിരുവനന്തപുരം: ഓപ്പണ്‍ സ്കൂളുകളില്‍ സയന്‍സ് ഗ്രൂപ്പുകള്‍ക്ക് അപേക്ഷ സ്വീകരിക്കുന്നത് താല്ക്കാലികമായി നിര്‍ത്തിവെച്ചു. ഓപ്പണ്‍ സ്കൂളുകളില്‍ സയന്‍സ് ഗ്രൂപ്പുകളിലേക്ക് പ്രവേശനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എസ്ഇആര്‍ടി ഡയറക്ടറെ നവംബര്‍ 22 ബുധനാഴ്ച ഘൊരാവോ ചെയ്തതിനെ തുടര്‍ന്നാണ് അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കുകയാണെന്ന് ഡയറക്ടര്‍ അറിയിച്ചത്.
രാവിലെ തുടങ്ങിയ ഘൊരാവോ ഉച്ചയ്ക്ക് 2.15 വരെ നീണ്ടുനിന്നിട്ടും പൊലീസിനെ വിളിക്കാന്‍ ഡയറക്ടര്‍ ഡോ.ബി.അജയകുമാര്‍ തയ്യാറായില്ല. മണിക്കൂറുകളോളം നീണ്ടുനിന്ന ഘൊരാവോക്കു ശേഷം ഡയറക്ടര്‍ വിദ്യാര്‍ഥികള്‍ക്കനുകൂലമായ തീരുമാനമെടുക്കുകയായിരുന്നു.












Click it and Unblock the Notifications