മലയാളി യുവാവ് യുഎഇയില്‍ മുങ്ങി മരിച്ചു
പറവൂര്‍: യുഎഇയിലെ അജ്മാന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളിയുവാവ് മുങ്ങിമരിച്ചു. കരുമാല്ലൂര്‍ മനയ്ക്കപ്പടി ആലുംപറമ്പ് അജയ് നിവാസില്‍ അജയ് നായരാണ് മരിച്ചത്. 25 വയസ്സായിരുന്നു.
സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ കുളിക്കാനെത്തിയ അജയ് ശക്തമായ തിരമാലകളില്‍പ്പെട്ടു. സുഹൃത്തുക്കള്‍ അജയിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
യുഎഇയില്‍ ബിസിനസ്സു നടത്തുന്ന പ്രഭാകരന്‍ നായരാണ് അച്ഛന്‍. ശാന്ത പി. നായരാണ് അമ്മ. അനിതാ നായര്‍, അനുപമ നായര്‍ എന്നിവര്‍ സഹോദരിമാര്‍. എം.ബി. ഹരികുമാര്‍ സഹോദരീ ഭര്‍ത്താവും.












Click it and Unblock the Notifications