വി.എസ് ചികിത്സക്ക് യുഎസിലേക്ക്
തിരുവനന്തപുരം: സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ വി.എസ്.അച്ചുതാനന്ദന്‍ ശസ്ത്രക്രിയക്കായി യുഎസിലേക്ക് പോകുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് അച്ചുതാനന്ദനെ വിദേശത്തേക്ക് കൊണ്ടുപോവാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്.
ഇടക്കിടെ പനി വരുന്നതു മൂലം അച്ചുതാനന്ദനെ ഈയിടെ തിരുവനന്തപുരം ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നാണ് അമേരിക്കയിലെ ഹൂസ്റണില്‍ ശസ്ത്രക്രിയ നടത്താമെന്ന് പാര്‍ട്ടി തീരുമാനിച്ചത്.
സിപിഎം പോളിറ്റ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.












Click it and Unblock the Notifications