പാകിസ്ഥാനും ഇറാനുമെതിരെ യുഎസ് ഉപരോധം
വാഷിംഗ്ടണ്‍: ചൈനയുടെ കൈയില്‍ നിന്നും മിസൈല്‍ സാങ്കേതികവിദ്യ വാങ്ങിയതിന് പാകിസ്ഥാനും ഇറാനുമെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചു. അതേ സമയം മിസൈല്‍ സാങ്കേതികവിദ്യ നല്‍കിയ ചൈനക്കെതിരെ ഉപരോധം വേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
ചൈനയുമായി വ്യാപാരബന്ധം നിലനിര്‍ത്താനാണ് തീരുമാനമെന്ന് അമേരിക്കന്‍ സ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു.
ചൈനക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ടായിരുന്നുവെന്ന് ബൗച്ചര്‍ പറഞ്ഞു. എന്നാല്‍ ആയുധ സാങ്കേതികവിദ്യാ കയറ്റുമതിയെ കുറിച്ചുള്ളനിയമം പുന:പരിശോധിക്കുമെന്ന് ചൈനയുടെ വിദേശകാര്യ വകുപ്പ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ചൈനയ്ക്കെതിരായ ഉപരോധം വേണ്ടെന്നുവെക്കാന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications