കേരളം-ഷാര്‍ജ വ്യവസായസംരംഭം വരുന്നു
തിരുവനന്തപുരം : കേരള സര്‍ക്കാരും ഷാര്‍ജയും ചേര്‍ന്ന് പത്ത് കോടി ഡോളറിന്റെ സംയുക്ത സംരംഭം ആരംഭിക്കും.
കേരളത്തിലും ഷാര്‍ജയിലും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സംയുക്തസംരംഭം 2001 ഫിബ്രവരിയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീ സോണ്‍ അതോറിട്ടിയുടെ മാനേജിംഗ് ഡയറക്ടര്‍ തര്യം മട്ടാര്‍ മുഹമ്മദ് തര്യം നവംബര്‍ 22 ബുധനാഴ്ച അറിയിച്ചു.
ഇതിന്റെ അഞ്ച് ശതമാനം ചെലവ് വഹിക്കുന്നത് കേരള സര്‍ക്കാരും ഷാര്‍ജയും ചേര്‍ന്നായിരിക്കും. ബാക്കി തുക ഷാര്‍ജയിലെ മലയാളികള്‍ മുടക്കുമെന്ന് ഐടി കേരളയില്‍ പങ്കെടുക്കാനെത്തിയ തര്യം അറിയിച്ചു.
കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായിരിക്കും ഈ കമ്പനി മുതല്‍മുടക്കുക. ഷാര്‍ജയില്‍ സ്വതന്ത്ര വ്യാപാര മേഖലയിലെ ചില പദ്ധതികള്‍ക്കായും കമ്പനി നിക്ഷേപം നടത്തും. ടെക്നോപാര്‍ക്കിന്റെ മാതൃകയില്‍ ഷാര്‍ജ വിമാനത്താവള സ്വതന്ത്ര വ്യാപാരമേഖലയില്‍ (സെയ്ഫ്)വിവരസാങ്കേതിക പാര്‍ക്ക് തുടങ്ങാന്‍ കേരളത്തിന്റെ സഹായം ആവശ്യമാണെന്ന് സെയ്ഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ രഘുമേനോന്‍ അറിയിച്ചു.












Click it and Unblock the Notifications