ദില്ലി മാസ്റര്‍ പ്ലാന്‍ പരിഷ്കരിച്ചേക്കും
ദില്ലി: മലീനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ ജനവാസമുള്ള സ്ഥലങ്ങളില്‍ നിന്ന് മാറ്റി സ്ഥാപിക്കാന്‍ ദില്ലി മാസ്റര്‍ പ്ലാന്‍ പരിഷ്കരിക്കേണ്ടി വരികയാണെങ്കില്‍ അതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രനഗരവികസനമന്ത്രി ജഗ്മോഹന്‍ രാജ്യസഭയില്‍ പറഞ്ഞു.
വ്യവസായസ്ഥാപനങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ സുപ്രിം കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നും ജഗ്മോഹന്‍ പറഞ്ഞു.
വ്യവസായങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം ശ്രമിക്കും. ദില്ലി മാസ്റര്‍ പ്ലാന്‍ പരിഷ്കരിക്കാന്‍ ദില്ലി സര്‍ക്കാര്‍ ഇതുവരെ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications