വെടിനിര്‍ത്തല്‍: പിന്നോട്ടുപോവില്ലെന്ന് വാജ്പേയി
ദില്ലി: ജമ്മു കശ്മീരിലെ റംസാന്‍ കാലത്തെ വെടിനിര്‍ത്തലില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്നോട്ടുപോവില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി നവംബര്‍ 23 ബുധനാഴ്ച പാര്‍ലമെന്റില്‍ പറഞ്ഞു.
കശ്മീരിലെ തീവ്രവാദികളുടെ മുന്നില്‍ ഇന്ത്യന്‍ സേന അടിയറവ് പറയില്ല. വെടിനിര്‍ത്തല്‍ വേളയില്‍ സൈന്യത്തോട് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് വാജ്പേയി പറഞ്ഞു.
ശിവസേന ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. വെടിനിര്‍ത്തലില്‍ പ്രതിഷേധിച്ച് ശിവസേന ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. അതേ സമയം കശ്മീര്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും നയമുണ്ടെങ്കില്‍ അത് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മാര്‍ഗരറ്റ് ആല്‍വ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications