മിഥുന് ബംഗാള്‍ സംരക്ഷണം ആവശ്യപ്പെടുന്നു
കല്‍ക്കത്ത : വീരപ്പന്‍ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ ചലച്ചിത്രനടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് സംരക്ഷണം നല്‍കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വീരപ്പനില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് മിഥുന്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിനോട് ഇത് സംബന്ധിച്ച് വേണ്ട നടപടികളെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബുദ്ധദേബ് നവംബര്‍ 23 വ്യാഴാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചു.
നവംബര്‍ 21 ചൊവാഴ്ച തമിഴ് ദിനപത്രമായ ദിനതന്തി മിഥുനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ബംഗാളി ദിനപത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.
വീരപ്പന്‍ വിഹരിക്കുന്ന കാടുകളുടെ സമീപപ്രദേശത്തുള്ള ഊട്ടിയില്‍ മിഥുന് ഹോട്ടലുണ്ട്. ഇപ്പോള്‍ കോയമ്പത്തൂരില്‍ താമസിക്കുന്ന മിഥുന്‍ ബംഗാളില്‍ എപ്പോള്‍ എത്തിയാലും മതിയായ സുരക്ഷാസംവിധാനമൊരുക്കുമെന്ന് ബുദ്ധദേബ് വ്യക്തമാക്കി.












Click it and Unblock the Notifications